ഇന്ന് സ്വർണ്ണത്തിനു പവന് 95,600 രൂപയും ഗ്രാമിന്₹11,950 രൂപയുമാണ് വിപണിയിലെ വില. സ്വർണ്ണ വിലയിലെ ഇടിവ് സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തെല്ലൊരു ആശ്വാസമാണ്.കഴിഞ്ഞ മാസം സ്വർണ്ണ വിലയിൽ വൻ വർധനവാണുണ്ടായത്. സ്വർണ്ണ വില ഇങ്ങനെ പോയാൽ ഈ വർഷം അവസാനിക്കുമ്പോഴേക്കും പവന് ഒരു ലക്ഷത്തിനു മുകളിൽ പോവുമോയെന്നായിരുന്നു ആളുകളുടെ ആശങ്ക എന്നാൽ ഇന്ന് വിലയിലുണ്ടായ ഇടിവ് ഈ ആശങ്കയിൽ നിന്ന് ആശ്വാസം നൽകുന്നതാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 30 ന് ആയിരുന്നു.
