"അഞ്ചലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർക്ക് ദാരുണാന്ത്യം. . അഞ്ചൽ പുനലൂർ റൂട്ടിൽ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. ആന്ധ്ര പ്രദേശിൽ നിന്നുള്ള തീർഥാടകരുമായി പോവുകയായിരുന്ന ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.
അഞ്ചിൽ നിന്നും ഓട്ടോറിക്ഷയിൽ കരവാളൂരിലേക്ക് വരുന്നസമയത്ത്
മാവിള ക്ഷേത്രത്തിന് സമീപത്ത് വച്ച് ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അഞ്ചിൽ തഴമേൽ ചൂരക്കുളം കുരിശടിക്കവലയിൽ അക്ഷയ് ഭവനിൽ മഹി എന്ന് വിളിക്കുന്ന അക്ഷയ് (23)
തൽക്ഷണം മരണപ്പെട്ടു.
കൂടെയുണ്ടായിരുന്ന
കരവാളൂർ നീലാമ്മാൾ
പള്ളിവടക്കതിൽ സുനിൽ ബിനി ദമ്പദി തികളുടെ മൂത്ത മകൾ കരവാളൂർ AMMHS പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രുതി ലക്ഷ്മി (16 അഞ്ചൽ തഴമേൽ ജയജോതി ഭവനിൽ രഘു ബിന്ദു ദമ്പദികകളുടെ മുത്ത മകൾ ബാംഗ്ലൂർ നേഴ്സിങ് വിദ്യാർഥിനിയായിരുന്ന ജ്യോതി ലക്ഷ്മി(21)യും മരിച്ചു
ശ്രുതി ലക്ഷ്മിയും ജോതി ലക്ഷിമിയും സഹോദരി പുത്രിമാർ ആണ്
അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. ശബരിമലയിൽ നിന്ന് തീർഥാടകരുമായി മടങ്ങുകയായിരുന്നു ബസ്.
വിദ്യാർഥിനികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു."