95,640 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 11,955 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലത്തെ വിലയയിൽ നിന്നും 200 രൂപയാണ് ഇന്ന് വർധിച്ചത്. 95,440 ആയിരുന്നു ഇന്നലത്തെ വില. ഡിസംബർ നാലിനാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില. 95,080 രൂപയായിരുന്നു അന്നത്തെ വില. അഞ്ചാം തീയതിയാണ് ഏറ്റവും കൂടിയ വില 95,840 രൂപയായിരുന്നു.നിലവിലെ ഭൗമരാഷ്ട്രീയ അസ്ഥിരത മുൻനിർത്തിയാണ് 2026-ലെ സ്വർണവിലയിലെ സാധ്യതകൾ വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നത്. 2025 അവസാനിക്കാനിരിക്കുമ്പോഴും മുകളിലേക്ക് കുതിക്കുന്ന സ്വർണവില അടുത്ത വർഷം എങ്ങനെയായിരിക്കുമെന്ന ആശങ്കയുമുണ്ട്. ട്രെന്റ് തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. ഈ വർഷം തന്നെ വില ഒരു ലക്ഷത്തിലെത്തിയേക്കാമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്. യു.എസ് കേന്ദ്ര ബാങ്ക് ഫെഡറൽ പലിശ നിരക്ക് കുറക്കുകയാണെങ്കിൽ വില ഇനിയും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്.