കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുമാപുരം സ്വദേശികളായ ഗോകുള്‍, ശ്രീനാഥ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവണ്‍മെന്റ് ആശുപത്രിക്കു പടിഞ്ഞാറ് യൂണിയന്‍ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. ഹരിപ്പാട് ഭാഗത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബസ് അമിതവേഗത്തിലായിരുന്നെന്നതാണ് ദൃക്‌സാക്ഷികളുടെ പ്രാഥമിക പ്രസ്താവന. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്