സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് രേഖപ്പെടുത്തിയ വര്‍ധനയോടെ സ്വര്‍ണം ലക്ഷത്തിനടുത്തെത്തി. റെക്കോഡ് നിരക്ക് മറികടന്നില്ലെങ്കിലും നിലവില്‍ പവന്റെ വില 99,000 രൂപയ്ക്ക് മുകളിലാണ്. ഇന്ന് ഗ്രാമിന് 100 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,400 രൂപയായി. പവന്റെ വിലയില്‍ 800 രൂപയുടെ വര്‍ധനയുണ്ടായി, പവന്‍ 99,200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,383 ഡോളറായി ഉയര്‍ന്നു. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറച്ചതോടെ നിക്ഷേപകര്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.
ഇതിനൊപ്പം ഡോളര്‍ ഇന്‍ഡക്‌സിലുണ്ടായ ഇടിവും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. സ്വര്‍ണത്തോടൊപ്പം വെള്ളിയുടെ വിലയും ഉയരുകയാണ്. ഇതുവരെ 138 ശതമാനം വര്‍ധനയാണ് വെള്ളിക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.