ഇന്ത്യ ദക്ഷിണാഫ്രിക്ക T-ട്വന്റി ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടി-20 മത്സരം ഇന്ന് ന്യൂ ചണ്ഡീഗഡിലെ മുല്ലന്‍പൂരിലുള്ള മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. രാത്രി 7 മണിക്ക് മത്സരം ആരംഭിക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത വന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തി. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തിയിട്ടുണ്ട്.