ക്രിസ്മസ് ആഘോഷത്തിനിടെ തിരുവനന്തപുരം കാട്ടാക്കടയിൽ വൻ കവര്‍ച്ച; 60 പവനിലധികം സ്വര്‍ണം നഷ്ടപ്പെട്ടു
December 25, 2025
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനായി കുടുംബം പള്ളിയില്‍ പോയ സമയത്ത് കാട്ടാക്കടയില്‍ വന്‍ മോഷണം. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കല്‍ കോണം ഷൈന്‍ കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് കള്ളന്‍ വീടിനുള്ളിലേക്ക് കയറിയത്. കുടുംബം തിരികെ എത്തിയപ്പോഴാണ് വാതില്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 60 പവനിലധികം സ്വര്‍ണ്ണമാണ് മോഷണം നഷ്ടമായത്.