മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയിരുന്ന ഷിജു കൊല്ലമ്പുഴ (49) അന്തരിച്ചു

 ആറ്റിങ്ങൽ: പ്രമുഖ ഫോട്ടോഗ്രാഫറും മാധ്യമപ്രവർത്തകനുമായിരുന്ന ഷിജു കൊല്ലമ്പുഴ അന്തരിച്ചു.

49 വയസ്സ് ആയിരുന്നു.

രണ്ടുദിവസം മുമ്പ് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചു.
ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ മൂന്നുമണിക്ക് അന്ത്യം സംഭവിക്കുകയായിരുന്നു.

ആറ്റിങ്ങൽ മേഖലയിലെ മാധ്യമപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഷിജുകൊല്ലപ്പുഴ.അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും ആയിരുന്നു ഷിജു.

പരേതനായ ദാസിന്റെയും സീതയുടെയും മകനാണ്.
ഭാര്യ : അഖില .
മകൻ : വേദവ്.