കാറിടിച്ച്‌ ബൈക്ക് ഫ്ലൈഓവറില്‍ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു

മാർത്താണ്ഡം. .കാറിടിച്ച്‌ ബൈക്ക് ഫ്ലൈഓവറില്‍ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു.കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്. നെയ്യാറ്റിൻകര നെല്ലിമൂട് കൊല്ലകോണം പയറ്റുവിള ചരുവിള കിഴക്കരിക് വീട്ടില്‍ വിജയകുമാറിന്റെയും റീഷയുടെയും മക്കളായ രഞ്ജിത്ത് കുമാർ (24), രമ്യ (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലായിരുന്നു അപകടം. മാർത്താണ്ഡത്തെ ഒരു സ്വകാര്യ ഐടി കമ്ബനിയിലെ അധ്യാപകനാണ് രഞ്ജിത്ത് കുമാർ. രമ്യ മാർത്താണ്ഡത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും. ഇരുവരും ഒരുമിച്ചാണ് എല്ലാ ദിവസവും ജോലിസ്ഥലമായ മാർത്താണ്ഡത്തേക്ക് പോകുന്നത്....