ആറ്റിങ്ങലിൽ മരണാനന്തര ചടങ്ങിനിടെ വാക്കു തർക്കം; സംഘർഷം : 3 യുവാക്കൾ കിണറ്റിൽ വീണു...

"ആറ്റിങ്ങലിൽ വാക്കുതർക്കത്തിനിടെ മൂന്ന് യുവാക്കൾ കിണറ്റിൽ വീണു. ആറ്റിങ്ങൾ സ്വദേശികളായ അനൂപ്, സനു, ശ്യാം എന്നിവരാണ് കിണറ്റിൽ വീണത്.


മദ്യലഹരിയിൽ കിണറിന് സമീപമിരുന്ന് സംസാരിക്കുകയായിരുന്നു ഇവർ. വാക്കുതർക്കം കയ്യാങ്കളിയിലെത്തിയതോടെയാണ് കിണറ്റിൽ വീണത്. നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമം നടത്തി. പിന്നീട് അ​ഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു.


ആറ്റിങ്ങലിൽ vhsc സ്കൂളിന് സമീപം മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് കിണറ്റിൽ വീണത്. അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് യുവാക്കളെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി. യുവാക്കൾക്ക് സാരമായ പരിക്കില്ലെന്നാണ് വിവരം"