ന്യൂ ഡല്‍ഹി: പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. 2026 ജനുവരി 1 മുതല്‍ ലിങ്ക് ചെയ്യാത്തവരുടെ പാന്‍ പ്രവര്‍ത്തനരഹിതമാകാന്‍ പോകുന്നു. ഇത് നികുതി ഫയലിംഗുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിച്ചേക്കാം. ഡിസംബര്‍ 31ന് ശേഷം എന്ത് സംഭവിക്കും? എങ്ങനെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാം? പരിശോധിക്കാം.
സമയപരിധി കഴിഞ്ഞാല്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത വ്യക്തികള്‍ക്ക് പിഴകള്‍ നല്‍കേണ്ടിവരും. 1,000 രൂപ വരെയാണ് പിഴ നല്‍കേണ്ടിവരിക. മാത്രമല്ല, പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തതിരുന്നാല്‍ നിരവധി അനന്തരഫലങ്ങളുമുണ്ട്.
ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാന്‍ സാധിക്കില്ല, ഉയര്‍ന്ന ടിഡിഎസ്/ടിസിഎസ് അടയ്ക്കണം, ടിസിഎസ്/ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകില്ല, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിലും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ എടുക്കുന്നതിലും പ്രശ്‌നങ്ങള്‍, 50,000 രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ സാധിക്കില്ല ഉള്‍പ്പെടയുള്ള കാര്യങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരിക.
പാന്‍-ആധാര്‍ ഓണ്‍ലൈനായി എങ്ങനെ ലിങ്ക് ചെയ്യാം
ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ലിങ്ക് ആധാര്‍ തെരഞ്ഞെടുക്കുക.
നിങ്ങളുടെ ആധാര്‍ നമ്പര്‍, പാന്‍ എന്നിവ നല്‍കി വാലിഡേറ്റ് ചെയ്യുക.
നിര്‍ദ്ദേശിച്ച പ്രകാരം OTP നല്‍കി 1,000 രൂപ അടയ്ക്കുക.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ലിങ്ക് ആധാര്‍ ഓപ്ഷന് കീഴില്‍ മുമ്പത്തെപ്പോലെ നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുക.
‘നിങ്ങളുടെ പേയ്മെന്റ് വിശദാംശങ്ങള്‍ പരിശോധിച്ചു’ എന്ന് പറയുന്ന ഒരു പോപ്പ് അപ്പ് വരും. തുടരുക ക്ലിക്കുചെയ്യുക.
അഭ്യര്‍ത്ഥിച്ച വിശദാംശങ്ങള്‍ നല്‍കുക.
എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം നിങ്ങളുടെ ആധാര്‍ പരിശോധിക്കാന്‍ സമ്മതിക്കുക.
തുടര്‍ന്ന് 6 അക്ക OTP നല്‍കി ലിങ്ക് ആധാര്‍ ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യുക. വാലിഡേറ്റ് ക്ലിക്ക് ചെയ്യുക
