തിരുവനന്തപുരം: കുടുംബ വഴക്കിനിടെ 27-കാരന് വെടിയേറ്റു. തിരുവനന്തപുരം തൂങ്ങാംപാറയിലാണ് അജിത്ത് എന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റത്. അജിത്തിന്റെ സഹോദരി ഭര്‍ത്താവ് സജീവാണ് വെടിവെച്ചത്. വെടിയേറ്റ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരനാണ് സജീവ്. ഇരുവരും താമസിക്കുന്നത് ഒരു വീട്ടിലാണ്. സംഭവ ദിവസം രാവിലെ മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.