ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. കാര്യവട്ടത്ത് നടന്ന അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 15 റണ്‍സിനാണ് ശ്രീലങ്ക അടിയറവ് പറഞ്ഞത്. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്ക് വേണ്ടി പന്തെടുത്തവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി. 42 പന്തില്‍ 65 റൺസ് നേടിയ ഓപ്പണർ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.