ഗൂഗിള്‍ ജെമിനി; 2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂള്‍

2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂളായി ഗൂഗിളിന്റെ ജെമിനി എ.ഐ ഉയര്‍ന്നു. ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്‌സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.

ഇന്ത്യക്കാര്‍ സര്‍ഗ്ഗാത്മകതക്കും ഉല്‍പ്പാദനക്ഷമതക്കും വേണ്ടിയുള്ള എ.ഐ. ഉപകരണങ്ങള്‍ കൂടുതലായി അന്വേഷിക്കുകയാണ് എന്നതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഐ.പി.എല്‍ ആയപ്പോള്‍, അതിന് താഴെ ജെമിനി രണ്ടാമതായി.

ഗൂഗിള്‍ പുറത്തിറക്കിയ ഏറ്റവും ട്രെന്‍ഡിങ് എ.ഐ. സെര്‍ച്ച് പട്ടികയിലും ജെമിനി ഒന്നാംസ്ഥാനത്ത്. ‘ജെമിനി എ.ഐ ഫോട്ടോ’ രണ്ടാമതും ഗ്രോക്ക് മൂന്നാമതും ഡീപ്സീക്ക് നാലാമതും പെര്‍പ്ലെക്‌സിറ്റി അഞ്ചാമതും ഗൂഗിള്‍ എ.ഐ സ്റ്റുഡിയോ ആറാമതുമാണ്. ചാറ്റ് ജിപിടി ഏഴാം സ്ഥാനത്തും ‘ചാറ്റ് ജിപിടി ഗിബ്ലി ആര്‍ട്ട്’ എട്ടാം സ്ഥാനത്തും ഫ്‌ലോ ഒമ്പതാം സ്ഥാനത്തും ‘ഗിബ്ലി സ്‌റ്റൈല്‍ ഇമേജ് ജനറേറ്റര്‍’ പത്താംസ്ഥാനത്തുമാണ് സ്ഥാനം പിടിച്ചത്.


ഇന്ത്യയിലെ സമഗ്ര ട്രെന്‍ഡിങ്ങ് പട്ടികയിലും ജെമിനിയുമായി ബന്ധപ്പെട്ട സെര്‍ചുകള്‍ തന്നെ മുന്‍പന്തിയില്‍. ‘ജെമിനി ട്രെന്‍ഡ്’ ഒന്നാമതും ‘ഗിബ്ലി ട്രെന്‍ഡ്’ രണ്ടാമതും ‘3ഡി മോഡല്‍ ട്രെന്‍ഡ്’ മൂന്നാമതും ‘ജെമിനി സാരി ട്രെന്‍ഡ്’ നാലാമതും ‘ആക്ഷന്‍ ഫിഗര്‍ ട്രെന്‍ഡ്’ അഞ്ചാമതും ഇടം പിടിച്ചു.

എ.ഐ. ഉപകരണങ്ങള്‍ ഇന്ത്യയിലെ നിത്യജീവിതത്തിലും സൃഷ്ടിപരവുമായ മേഖലകളിലും കൂടുതല്‍ ചേര്‍ന്ന് വരുന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.