*2025 ഡിസംബർ 1 മുതൽ 5 വരെ ആറ്റിങ്ങലിൽ പ്രത്യേക ഗതാഗത ക്രമീകരണം*

തിരുവനന്തപുരം ജില്ലാ റവന്യു കലോത്സവത്തിന് തിരി തെളിയുന്നത് മൂലം ആറ്റിങ്ങലിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

പ്രധാന വേദികളുടെ 500 മീറ്റർ ചുറ്റളവിലുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

ബോയിസ് എച്ച് എസ് എസ് ആറ്റിങ്ങൽ, ഡിഇഒ ഓഫീസ്, ആറ്റിങ്ങൽ ഗവ.കോളേജ് എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ ആറ്റിങ്ങൽ മാമം ഗ്രൌണ്ടിലോ, മൂന്നുമുക്ക് വാട്ടർ അതോറിറ്റി റോഡിലോ പാർക്ക് ചെയ്യുക

ഗവ ജി എച്ച് എസ് എസ്, ടൌൺ യു പി എസ്, ഡയറ്റ് സ്‌കൂൾ എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ കൊല്ലമ്പുഴ അല്ലെങ്കിൽ രാമച്ചംവിള ബൈപാസിലോ പാർക്ക് ചെയ്യുക്

സി എസ് ഐ എച്ച് എസ് എസ്, എൽ എം എൽ പി എസ് എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ ഫയർ ഫോഴ്സ‌് റോഡ്, ഓൾഡ് എൻ എച്ച്, പൂവൻ പാറ എന്നീ | സ്ഥലങ്ങളിലോ സ്ഥലങ്ങളിലോ മാത്രം മാത്രം
പാർക്ക് ചെയ്യുക.
ഡയറ്റ് സ്കൂൾ റോഡും ഗവ.ജിഎച്ച്എസ്എസ് മുതൽ കച്ചേരി ജംഗ്ഷൻ വരെയും വൺ വേ ആയിരിക്കും
പാലസ് റോഡിൽ ഒരു വാഹനങ്ങൾക്കും പാർക്കിംഗ് അനുവദിക്കുന്നതല്ല
കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് മുതൽ പൂവൻപാറ വരെയുള്ള ദേശീയ പാതയോരത്തും പാർക്കിംഗ് അനുവദിക്കുന്നതല്ല