ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര; ഓപ്പണറാവാന്‍ സഞ്ജു

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.ടെസ്റ്റ്പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ ഗില്ലിനു രണ്ടാം ടെസ്റ്റും ഏകദിന പരമ്പരയും നഷ്ടമായിട്ടുണ്ടായിരുന്നു.

കഴുത്തിനേറ്റ പരിക്കു മാറി ഫിറ്റ്‌നസ് പരിശോധനയ്ക്കായി ഗില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ എത്തിയിരുന്നുവെങ്കിലും, ടെസ്റ്റിന് വിധേനായ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കൂടി കളിക്കാനാകില്ലെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ വൈകുന്നത് ശുഭ്മാന്‍ ഗില്ലിനു വേണ്ടി.

ഗില്‍ ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്താന്‍ വേണ്ടിയാണ് ടീം പ്രഖ്യാപനം ബിസിസിഐ വൈകിപ്പിക്കുന്നത്.അതേസമയം, ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ടീമില്‍ തിരിച്ചെത്തും.മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് അദ്ദേഹം ഫിറ്റ്‌നെസ് തെളിയിച്ചിരുന്നു; പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി 77 റണ്‍സടിച്ച് ഹാര്‍ദിക് തിളങ്ങുകയും ചെയ്തു
പരുക്ക് ഭേദമായ ഗില്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലേക്ക് എത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന പരിശോധനകള്‍ക്കു ശേഷം, പരുക്കു പൂര്‍ണമായി ഭേദമായെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഗില്ലിന് കളിക്കാന്‍ സാധിക്കൂ.ഡിസംബര്‍ ഒന്‍പത് മുതലാണ് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര. അഭിഷേക് ശര്‍മ ഓപ്പണറായി തുടരുമെന്ന് ഉറപ്പായി.