ശ്രീലങ്കൻ വനിതകൾക്കെതിരായ നാലാം ടി20യിലും ഇന്ത്യയ്ക്ക് ആധികാരിക ജയം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ശ്രീലങ്കൻ വനിതകൾക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ സാധിച്ചുള്ളൂ. 52 റൺസ് നേടിയ ക്യാപ്റ്റൻ ചമരി അത്തപ്പട്ടുവാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി വൈഷ്ണവി ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി.