ചരിത്രത്തിൽ ആദ്യമായി പവൻ വില 'ഒരുലക്ഷം രൂപ' എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു.,ഒറ്റ പവന് 1,01,600 രൂപ..

ഒറ്റ പവന് 1,01,600 രൂപ.

ചരിത്രത്തിൽ ആദ്യമായി പവൻ വില 'ഒരുലക്ഷം രൂപ' എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു.


ഇനി സ്വർണത്തിൽ 'ലക്ഷ'ത്തിൻ്റെ കണക്കുകളുടെ കാലം. 

ഈ വർഷം ജനുവരിയിൽ 57,000 രൂപ നിരക്കിൽ മാത്രമായിരുന്ന വിലയാണ്, ഏറക്കുറെ ഒറ്റവർഷംകൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്.

സ്വർണത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ മുന്നേറ്റമുണ്ടായ കാലം വേറെയില്ല. 

യുഎസ്-വെനസേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ൻ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്ക കനക്കുന്നതും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കി. ഭൗമരാഷ്ട്രീയ സംഘർഷ സാഹചര്യങ്ങളിൽ പൊതുവേ കിട്ടുന്ന "സുരക്ഷിത നിക്ഷേപം' എന്ന പരിവേഷമാണ് സ്വർണത്തിനും വെള്ളിക്കും കരുത്താവുന്നത്.