കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂര്‍ പൊക്കുണ്ടില്‍ ജാബിര്‍ മുബഷിറ ദമ്പതികളുടെ മകന്‍ ഹാഷിമാണ് മരിച്ചത്. രാവിലെ 9.40 നാണ് സംഭവം നടന്നത്. കുഞ്ഞ് കിണറ്റില്‍ വീണത് എങ്ങനെ എന്നതില്‍ അവ്യക്തതയുണ്ട്. കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്ന് മാതാവിന്റെ മൊഴി.
മാതാവ് അറിയിച്ചതിന് പിന്നാലെയാണ് സമീപവാസികള്‍ കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു. കുളിപ്പിച്ചതിന് ശേഷം കുളിമുറിയിലെ കല്ലിന് മുകളില്‍ കിടത്തിയെന്നും കുഞ്ഞ് താഴേക്ക് വീണെന്നുമാണ് മാതാവിന്റെ മൊഴി. മാതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.