പാലോട് യുവാവ് വൈദ്യുതാഘാതം ഏറ്റു മരിച്ചു

പാലോട് കുറന്താളി വടക്കേവിളയിൽ ഷൈജ ഭവനിൽ ഷൈജു (39) ആണ് വൈദ്യുത ആഘാതമേറ്റ് മരണപ്പെട്ടത്.

 തോട്ടിൽ മീൻ പിടിക്കുന്നതിനെയാണ് അപകടം,

 തോട്ടിലേക്ക് പൊട്ടിവീണു കിടന്ന കറണ്ട് കമ്പിയിൽ നിന്ന് ഷോക്ക് ഏറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

പ്ലാവറ സി ഐ ടി യു യൂണിയൻ അംഗം ആയിരുന്നു. മുമ്പ് പാലോട് ജീപ്പ് സ്റ്റാൻഡിൽ ക്ലീനർ ആയി ജോലി ചെയ്തിട്ടുണ്ട്.