‘കേരളം തന്നേക്കാള്‍ ചെറുപ്പമാണ്. കേരളത്തിന്റെ പല സൂചികകളും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വികസനം എന്ന് പറയുമ്പോള്‍ ആരുടെ വികസനമാണ്. വികസിക്കേണ്ടത് സാമൂഹ്യജീവിതമാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കുന്നതുകൊണ്ട് വികസനം സാധ്യമാകുന്നില്ല. വികസനം പൂര്‍ണതോതില്‍ എത്തണമെങ്കില്‍ ദാരിദ്ര്യത്തെ പരിപൂര്‍ണമായും തുടച്ചുമാറ്റണം. അത്തരത്തിലുള്ള സ്ഥലങ്ങളില്‍ എന്റെ അറിവില്‍ അപൂര്‍വമായിട്ടേയുള്ളൂ.. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമാണെങ്കിലും വിശക്കുന്ന വയറിന് മുന്നില്‍ ഒരു വികസനത്തിനും വിലയില്ല. എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകളും ഇന്ന് ജനിച്ചവര്‍ക്ക് ജന്മദിനാശംസകളും’ മമ്മൂട്ടി പറഞ്ഞു.
പരിപാടിയില്‍ വിശിഷ്ടാതിഥിയായെത്തിയ മമ്മൂട്ടിക്ക് സര്‍ക്കാര്‍ ഉപഹാരം നല്‍കി. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി പൊതുപരിപാടിയില്‍ പങ്കെടുത്തത്.