നെടുമങ്ങാട് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ടിപ്പർ ഡ്രൈവർ പിടിയിൽ,

നെടുമങ്ങാട് :.. ബൈക്ക് സ്കൂട്ടറിൽ ഇടിച്ച സമയം കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയും ഇതുവഴി ഈ സമയം സഞ്ചരിച്ച ടിപ്പർ കുട്ടിയുടെയും പിതാവിൻ്റെയും ശരീരത്തിലൂടെ കയറി ഇറങ്ങിയത് ആണ് കുട്ടി മരിക്കാൻ കാരണമെന്ന് കണ്ടെത്തി പോലീസ്. അന്വേഷണത്തിൽ സംശയമുള്ള ടിപ്പർ ലോറിയും ഡ്രൈവറിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കു.
ടിപ്പര്‍ ലോറിഡ്രൈവര്‍ മലയിന്‍കീഴ് മൂങ്ങോട് ജെ.എസ്. ഭവനില്‍ജോസ്-40 ആണ് കസ്റ്റഡിയിൽ ഉള്ളത്. ബൈക്ക് ഓടിച്ചിരുന്ന ആര്യനാട് കാഞ്ഞിരംമൂട് മാത ഭവനില്‍ അമല്‍ ആന്‍റണി-27 സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്..
ആര്യനാട് ചെറുകുളത്ത് ശനിയാഴ്ച രാവിലെ 11:30 യാണ് അതിദാരുണമായ സംഭവം നടന്നത്. ഉഴമലയ്ക്കൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പിതാവും മകളും സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന ബുള്ളറ്റ് ഇടിച്ചു തെറിപ്പിക്കുകയും പിതാവും മകളും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആൻസി 15 മരിക്കുകയും പിതാവ് ബിനീഷിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തിൽ സ്കൂട്ടറും ബുള്ളറ്റും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആണ് വിദ്യാർഥിനിയുടെ മരണം എന്നാണ് കരുതിയിരുന്നത്. തുടർന്ന് ചികിത്സയിൽ കഴിയുന്ന ബുള്ളറ്റ് യാത്രികനെ കണ്ട് ആര്യനാട് പോലീസ് മൊഴിയെടുത്തപ്പോഴാണ് ഈ സമയം സമീപത്തുകൂടി പോയ ടിപ്പർ ലോറി കയറിയാണ് പിതാവിനും വിദ്യാർത്ഥിനിക്കും ഗുരുതര പരിക്കേറ്റതെന്നും ഇത് കാരണമാണ് മരണം സംഭവിച്ചതെന്നും അറിയുന്നത്. തുടർന്ന് പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിൽ ചെറുകുളത്ത് അപകടം നടന്ന സ്ഥലത്തിന് 15 മീറ്റർ അകലെ നിന്നുള്ള വീട്ടിലെ സിസിടിവി ദൃശ്യം ശേഖരിക്കുകയും ഇതിൽ അപകടസമയം ഒരു ടിപ്പർ ലോറി കടന്നു വരികയും ഇത് നിർത്തിയ ശേഷം ഡ്രൈവർ ഇറങ്ങി നോക്കുകയും പിന്നാലെ വണ്ടിയെടുത്ത് അതിവേഗം പോകുകയും ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഇതോടെ പോലീസ് ഈ വാഹനം കണ്ടെത്തി വാഹനത്തെയും ഡ്രൈവറെയും ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തു. 
അതെ സമയം മലവിളയിലെ ക്വാറിയില്‍ നിന്നും പാറക്കല്ലുകളുമായി പോയ ടിപ്പര്‍ ലോറികൾക്കു പിന്നാലെയാണ് ആന്‍സിയുടെ പിതാവ് ബിനീഷ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഇതിനിടെ പിന്നാലെ വന്ന ടിപ്പര്‍ലോറി മുന്നിലുള്ള ടിപ്പര്‍ ലോറിയെ മറികടന്ന് മുന്നോട്ടുപോയപ്പോള്‍ പിന്നാലെ സ്കൂട്ടറും കയറിപോയി. ഈ സമയമം എതിരെ വന്ന ബൈക്ക് ബിനീഷ് ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചുവീഴ്ത്തി.അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ ബിനീഷിന്‍റെയും ആന്‍സിയുടെയും ശരീരത്തിലൂടെ ഭാരം കയറ്റിയ ടിപ്പര്‍ ലോറികയറിയതോടെയാണ് ആന്‍സിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.ബിനീഷിന്‍റെ ഗുരുതര പരിക്കിനിടയായതിനും ലോറി ഇടിച്ചതെന്നാണ് വിവരം. എന്നാൽ ഈ വിവരങ്ങളുടെ സ്ഥിരീകരണത്തിന് തിങ്കളാഴ്ച ഫോറൻസിക് പരിശോധനയുടെ ഫലം കൂടി വേണ്ടിവരും.