തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു. രക്ഷിക്കാൻ പിന്നാലെ ചാടിയ യുവതിയുടെ സഹോദരന് ഗുരുതര പരുക്ക്. വിഴിഞ്ഞം കരിച്ചൽപള്ളി സ്വദേശി, 27 വയസ്സുകാരിയായ അർച്ചന ചന്ദ്രയാണ് മരിച്ചത്. അർച്ചനയെ രക്ഷിക്കാൻ പിന്നാലെ ചാടിയ സഹോദരൻ ഭവന ഇന്ദ്രനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മരിച്ച അർച്ചന വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്.