വർക്കലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റിൽ ഓടിക്കയറി, യുവാവ് യുവതിയെ തള്ളിയിട്ടു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ അതിക്രമം. കമ്പാര്‍ട്‌മെന്റില്‍ കയറിക്കൂടിയ യുവാവ് യുവതിയെ തള്ളിയിട്ടു. വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതിയെ തള്ളിയിട്ടത്.

വര്‍ക്കല അയന്തി ഭാഗത്ത് വെച്ചാണ് സംഭവം. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി പിടിയിലായെന്നാണ് സൂചന.