ന്യഡല്‍ഹി: പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസം നല്‍കുന്ന പ്രധാന പ്രഖ്യാപനവുമായാണ് ഓപ്പണ്‍ എഐ മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ന് മുതല്‍ ഇന്ത്യയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭ്യമാകും. കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഈ തീരുമാനം പ്രഖ്യാപിച്ചത്. അതിവേഗം വളരുന്ന ഇന്ത്യന്‍ എഐ മാര്‍ക്കറ്റില്‍ കൂടുതല്‍ പങ്കാളിത്തം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സാധാരണയായി മാസം 400 രൂപയാണ് ചാറ്റ്ജിപിടി സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. പണം അടച്ച് സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ബേസിക് വെര്‍ഷനിനേക്കാള്‍ വേഗതയുള്ള സേവനം ലഭിക്കും. ഇതോടൊപ്പം ഇമേജ് ജനറേഷന്‍, ഫയല്‍ അപ്ലോഡ്, വിപുലമായ കോണ്‍വേഴ്‌സേഷന്‍ സപ്പോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് ശേഷം ഒാപ്പണ്‍ എഐയുടെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായി ഇന്ത്യ വളര്‍ന്നുവരുകയാണ്. വിദ്യാഭ്യാസം, ബിസിനസ്,കോഡിംഗ് തുടങ്ങിയ മേഖലകളില്‍ ലക്ഷകണക്കിന് ആളുകളാണ് ഇപ്പോള്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളിലേക്ക് എഐ യുടെ പ്രയോജനം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ പണം അടച്ച് സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം 12 മാസം കൂടി സൗജന്യമായി ലഭിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ സാധാരണ നിരക്കുകള്‍ വീണ്ടും പ്രാബല്യത്തില്‍ വരും