*പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍.*

എസ് എൻ നഗറില്‍ അശ്വതി വീട്ടില്‍ മാധവൻ അജയ കുമാർ എന്നയാളാണ് മരിച്ചത്.

എസ്ബിഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം.

വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ഉടൻ ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാധവൻ ബാങ്കിലെത്തിയതായി ജീവനക്കാ‌ർ പറയുന്നു. എന്നാല്‍ വെെകിട്ട് ബാങ്ക് അടയ്ക്കുന്ന സമയം ഈ കാർ അവിടെ ഉണ്ടായിരുന്നില്ല.