അന്താരാഷ്ട്ര സ്വർണ്ണ വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. യുഎസ് ഫെഡ് നിരക്ക് കുറച്ചതിന്റെ പ്രതീക്ഷകൾ മങ്ങുന്നതും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മെച്ചപ്പെടുന്നതും സ്വർണ്ണത്തിന്റെ വില കുറയുന്നതിന് കാരണമാകുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഇന്നത്തെ വില വിവരങ്ങൾ
ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11275 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9270 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7215 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4680 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില 157 രൂപയാണ്.