കണ്ണീരണിഞ്ഞ് നാടും കുടുംബവും..
ഭാര്യ ആൺകുഞ്ഞിനു ജന്മം നൽകി എന്നത് അറിയാതെയായിരുന്നു അച്ഛനായ സുഭാഷിന്റെ മടക്കം...
പ്രസവ വേദനയുണ്ടായ ഭാര്യയെ കാറിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കണ്ണൂർ പെരിങ്ങത്തൂർ വളഞ്ഞംപറമ്പത്ത് വീട്ടിൽ സുഭാഷ് മരിച്ചു 38 വയസ്സായിരുന്നു....
ഇവരുടെ കാറിൽ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരതി, ചികിത്സയിലിരിക്കേ ഞായറാഴ്ച പുലർച്ചെയാണ് ആൺ കുഞ്ഞിനു ജന്മം നൽകിയത്...