അഞ്ചൽ പാലമുക്കിൽ കട്ടക്കമ്പനിയിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളി കട്ട ഇടിഞ്ഞുവീണ് മരണമടഞ്ഞു. ഇന്നലെ വൈകിട്ട് 5 മണിയോടുകൂടിയാണ് സംഭവം. പശ്ചിമബംഗാൾ ഹൽദിവാരി സ്വദേശി ജിയാറുൾ (23) ആണ് മരണമടഞ്ഞത്.
കട്ടകൾ അട്ടിയായി മുകളിലേക്ക് വച്ചിരിക്കുകയായിരുന്നു. ഇത് ഇടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്. കട്ട നിർമ്മിച്ച ശേഷം ബലപ്പെടുത്താനായി വെള്ളമൊഴിക്കുന്ന പതിവുണ്ട്. ഒരു തൊഴിലാളി അട്ടിയിട്ട കട്ടയുടെ മുകളിൽ നിന്നും മരണമടഞ്ഞ ജിയാറുൾ താഴെ നിന്നും വെള്ളമൊഴിക്കുകയായിരുന്നു. ഇതിനിടയിൽ അട്ടി ഇടിഞ്ഞു വീഴുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ കട്ട നീക്കി പുറത്തെടുത്ത്
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കഴിഞ്ഞ ഒന്നര വർഷത്തോളമായി ജിയാറുൾ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.