ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം വൻ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 9 മരണം. എട്ടോളം വാഹനങ്ങൾ കത്തിനശിച്ചതായാണ് വിവരം.
സ്‌ഫോടനം ഉണ്ടായ ഉടനെ ആളുകള്‍ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുന്നു. പ്രദേശത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടനം നടക്കുന്നത്.