ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് 4ാം വാർഡ് 37ാം നമ്പർ പാലവിള അങ്കണവാടിയിലെ പ്രവേശനോത്സവം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മോഹനൻ ഉത്ഘാടനം ചെയ്തു. ആൽത്തറമൂട് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജെ. പത്മനാഭ പിള്ള അധ്യക്ഷത വഹിച്ചു. അങ്കണവാടി മാനേജിങ് കമ്മിറ്റി അംഗം പാലവിള സുരേഷ്, ആൽത്തറമൂട് എ. ഡി. എസ് ചെയർ പേഴ്സൻ കെ. എൽ. രത്നകുമാരി അമ്മ, മുൻ പഞ്ചായത്ത് അംഗം വി. വിജയകുമാർ, ആശപ്രവർത്തക ഷീല, അങ്കണവാടി സൂപ്പർവൈസർ ഷീജ, അധ്യാപിക അനിത, ആയ സിന്ധു എന്നിവർ സംസാരിച്ചു. നിലവിലുള്ള കുട്ടികൾക്കും പുതുതായി ചേർന്ന കുട്ടികൾക്കും പഠനഉപകരണങ്ങൾ സമ്മാനിച്ചു. അങ്കണ വാടിയിലേക്ക് സംഭാവനയായി ലഭിച്ച പാചകഉപകരണങ്ങൾ ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി. കുട്ടികൾ,രക്ഷകർത്താക്കൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. മധുര പലഹാരങ്ങൾ, പായസം എന്നിവ വിതരണം ചെയ്തു.
