തിരുവനന്തപുരം ജില്ലാ ഭരണകൂടം യങ് ഇന്ത്യന്‍സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന 'ഹാപ്പി ട്രിവാന്‍ഡ്രം' പ്രൊജക്റ്റിന്റെ 4ാം എഡിഷൻ നവംബര്‍ 30ന് മാനവീയം വീഥിയില്‍ സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ജില്ലാ ഭരണകൂടം യങ് ഇന്ത്യന്‍സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന 'ഹാപ്പി ട്രിവാന്‍ഡ്രം' പ്രൊജക്റ്റിന്റെ 4ാം എഡിഷൻ നവംബര്‍ 30ന് മാനവീയം വീഥിയില്‍ സംഘടിപ്പിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നമ്മള്‍ വെറുതെ ചിലവഴിക്കുന്ന സമയം കുറയ്ക്കുകയും പകരം ആളുകളുമായി ഇടപഴകുകയും ഉല്ലസിക്കുകയും ചെയ്യേണ്ടത്തിന്റെ ആവശ്യകത മനസിലാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഹാപ്പി ട്രിവാന്‍ഡ്രത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദ്യ മൂന്ന് പരിപാടിയിലും ഒരുപാട് ആളുകള്‍ ഒത്തുചേര്‍ന്നിരുന്നു. പാട്ടും ഡാന്‍സും മറ്റു പരിപാടികളുമായി ഉല്ലാസഭരിതമായ ഒരു ഞായറാഴ്ച സമ്മാനിക്കാന്‍ പദ്ധതിക്ക് സാധിച്ചു. നവംബര്‍ 30ന് മാനവീയം വീഥിയില്‍ നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.