മൂന്നാം ടി20 യിൽ ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ.
'സുന്ദര' ജയം; മൂന്നാം ടി20 യിൽ ഓസീസിനെ തകർത്ത് ഇന്ത്യ
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
1 min read|02 Nov 2025, 05:21 pm
dot image
മൂന്നാം ടി20 യിൽ ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. ഓസ്‌ട്രേലിയ ഉയർത്തിയ ആറ് വിക്കറ്റിന് 187 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 5 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
ആറാമനായി എത്തിയ വാഷിംഗ്‌ടൺ സുന്ദറിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 23 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറും അടക്കം താരം 49 റൺസ് നേടി. അഭിഷേക് ശർമ (25), തിലക് വർമ(29), സൂര്യകുമാർ യാദവ് (24 ) , ജിതേഷ് ശർമ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.