ആദ്യത്തെ നിയമം മുന്നേ പറഞ്ഞത് പോലെയുള്ള ഓൺലൈൻ അപ്‌ഡേഷൻ തന്നെയാണ്. വ്യക്തിപരമായ വിവരങ്ങൾ നമുക്ക് തന്നെ അപ്‌ഡേറ്റ് ചെയ്യാം. ഈ പ്രക്രിയയിൽ വിവരങ്ങൾ വെരിഫൈ ചെയ്യുന്നത് സർക്കാർ റെക്കോർഡുകൾ മുൻനിർത്തിയാണ്. ലിങ്ക് ചെയ്തിരിക്കുന്ന പാൻ, പാസ്‌പോർട്ട് എന്നിവ ഉള്ളതിനാൽ മറ്റ് ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരില്ല. മാത്രമല്ല ആധാർ കേന്ദ്രങ്ങളിൽ നേരിട്ട് ചെല്ലേണ്ട ആവശ്യവുമുണ്ടാകില്ല. അതേസമയം ബയോമെട്രിക്ക് വിവരങ്ങളായ ഫിംഗർപ്രിന്റുകൾ, ഐറിസ് സ്‌കാൻ, ഫോ്‌ട്ടോഗ്രാഫ് എന്നിവയ്ക്കായി ആധാർ സേവ കേന്ദ്രങ്ങൾ സന്ദർശിച്ചേ മതിയാകൂ.ആധാറില്‍ മാറ്റങ്ങൾ വരുത്താന്‍ ഒരു നിശ്ചിത തുക അടയ്ക്കണമെന്നതാണ് രണ്ടാമത്തെ നിയമം. ഡെമോഗ്രഫിക്ക് വിവരങ്ങൾക്ക് മാറ്റം വരുത്താൻ 75 രൂപയാണ് നൽകേണ്ടി വരിക. അതേസമയം ബയോമെട്രിക്ക് അപ്‌ഡേറ്റിന് 125 രൂപയും നൽകണം. അതേസമയം ഓൺലൈനായി രേഖകൾ ജൂൺ 14വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം കുട്ടികൾക്ക് ബയോമെട്രിക്ക് അപ്‌ഡേറ്റുകൾ സൗജന്യമാണ്.മൂന്നാമത്തെ നിയമം അനുസരിച്ച്, ആധാറും പാനും ലിങ്ക് ചെയ്യണം. ഈ വർഷം ഡിസംബർ 31നുള്ളിൽ ഈ രണ്ട് രേഖകളും ബന്ധിപ്പിക്കണം. ഇല്ലെങ്കിൽ 2026 ജനുവരി 1 മുതൽ പാൻ ഡീആക്ടിവേറ്റാകാം. പുതിയ ആധാർ അപേക്ഷകർക്ക് രജിസ്ട്രഷന് ആധാർ ഓതന്റിക്കേഷൻ ആവശ്യമാണ്. ബാങ്കുകളോടും മറ്റ് ഫിനാൻസ് സ്ഥാപനങ്ങളോടും e-KYC ഓപ്ഷനുകളായ ഒടിപി, വീഡിയോ കോൾ, നേരിട്ടെത്തിയുള്ള ആധാർ കൺഫർമേഷൻ എന്നിവ ഐഡന്റിറ്റി വെരിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.