ഡി വൈ എഫ് ഐ വർക്കല മുൻ മേഖലാ കമ്മിറ്റി സെക്രട്ടറിയായിരുന്ന
വെട്ടൂർ വലയന്റെകുഴി എസ്.എസ്. നിവാസിൽ ബാബുവിന്റെയും ജ്യോതിയുടെയും മകൻ വിഷ്ണുവാണ് (32) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.20-നായിരുന്നു അപകടം. സ്വകാര്യ സ്കൂളിലെ ബസ് സ്കൂളിലേക്കു തിരിയുന്നതിനിടെ വർക്കല ഭാഗത്തേക്കു വരുകയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് നിയന്ത്രണംവിട്ട് ബസിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറുമാസം മുമ്പാണ് വിഷ്ണു വിദേശത്തുനിന്നും തിരിച്ചെത്തിയത്. സഹോദരങ്ങൾ: വിവേക്, വിദ്യ."