അവണാകുഴി മരുതംകോട് മാങ്കാല പ്ലാവറത്തല പുത്തൻ വീട്ടിൽ ജയൻ–അജിതകുമാരി ദമ്പതികളുടെ മകൻ 17 വയസ്സുള്ള ആദർശ് ആണ് മരിച്ചത്. വീഴ്ചയിൽ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ ആദർശിനെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. പ്ലസ്ടു പൂർത്തിയാക്കി തുടർപഠനം കാത്തിരിക്കുകയായിരുന്നു. തിങ്കൾ രാത്രി 8 ന് കാഞ്ഞിരംകുളം ചാവടി ജങ്‌ഷന് സമീപം മാർഎഫ്രാം നഗറിലാണ് അപകടം. കാഞ്ഞിരംകുളത്തുനിന്ന് പൾസർ ബൈക്കിൽ പുല്ലുവിളയിലേക്ക് മൂന്നുപേരുമായി വന്ന ബൈക്കും പുല്ലുവിളയിൽനിന്ന് ചാവടിയിലേക്ക് മൂന്നുപേരുമായി വന്ന സ്‌പ്ലെൻഡർ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അവണാകുഴി സ്വദേശി മനു, ബാലരാമപുരം സ്വദേശി മനു, ചാവടി സ്വദേശികളായ വിശാഖ്, അപ്പു, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. ആദർശിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ.
വിദേശത്തുള്ള അജിതകുമാരി നാട്ടിലെത്തിയശേഷം സംസ്കരിക്കും. ആകാശാണ് ആദർശിന്റെ സഹോദരൻ"