കല്ലറയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു

കല്ലറ വെള്ളംകുടിയിൽ നിന്നും കല്ലറയിലേക്ക് പോകവേ നിയന്ത്രണം വിട്ട ബൈക്ക് വെള്ളംകുടി ജംഗ്ഷന് സമീപം വെച്ച് പോസ്റ്റിൽ ഇടിച്ച് യുവാവ് മരണമടഞ്ഞു. പാങ്ങോട് ഊറാൻക്കുഴി മാജിത ബീവിയുടെ ചെറുമകനും വാഴത്തോപ്പ് പച്ചയിൽ വാടകയ്ക്ക് താമസിക്കുന്ന സിയാദിന്റെയും സലീനയുടെയും മകനുമായ മുഹമ്മദ് (19) ആണ് മരണമടഞ്ഞത്. സഹോദരി ഫാത്തിമ
     ഇന്നലെ രാത്രി 8:30ന് ആണ് അപകടം. അപകടത്തെത്തുടർന്ന് ഗുരുതര പരിക്കേറ്റ് തൽക്ഷണം മരണമടയുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പാങ്ങോട് പോലീസ് മേൽനടപടി സ്വീകരിച്ചു.