തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. നെയ്യാറ്റിന്‍കര കുടുംബ കോടതിയിലാണ് ഈമെയില്‍ വഴി ഭീഷണി സന്ദശമെത്തിയത്. സ്ഥലത്ത് ഡോഗ് സ്‌കോഡ് പരിശോധന തുടങ്ങി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതിയില്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും ഭീഷണി സന്ദേശമെത്തിയിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് തമിഴ് ഭാഷയില്‍ ഭീഷണി സന്ദേശമെത്തിയത്.