റൺമല! വിൻഡീസിനെതിരെ കൂറ്റൻ സ്‌കോറുമായി ഡിക്ലയർ ചെയ്ത് ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരയുള്ള രണ്ടാം ടെസ്റ്റിൽ കൂറ്റൻ സ്‌കോർ നേടി ഡിക്ലെയർ ചെയ്ത് ഇന്ത്യൻ ടീം. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 518 റൺസ് നേടിയത്. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ എന്നിവർ സെഞ്ച്വറി നേടി.ജയ്‌സ്വാള്‍ 22 ഫോറിന്റെ അകമ്പടിയോടെ 175 റൺസ് നേടിയപ്പോൾ ഗിൽ 16 ഫോറും രണ്ട് സിക്‌സറുമടക്കം 129 റൺസുമായി പുറത്താകാതെ നിന്നു. വെസ്റ്റ് ഇൻഡീസിനായി ജോമൽ വാരിക്കൻ മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റൻ റോസ്റ്റൺ ചേസ് ഒരു വിക്കറ്റ് നേടി.

ഒന്നാം ദിനം 318 റൺസായിരുന്നു ഇന്ത്യയുടെ സ്‌കോർ ബോർഡിലുണ്ടായിരുന്നത്. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ജയ്‌സ്വാളിനെ റണ്ണൗട്ടിലൂടെ ഇന്ത്യക്ക് നഷ്ടമായെങ്കിലും നിതീഷ് കുമാർ റെഡ്ഡിയെയും ( 43), ധ്രുവ് ജൂറെലിനെയും (44) കൂട്ടുപിടിച്ച് ഗിൽ സ്‌കോർ ഉയർത്തുകയായിരുന്നു.

ഇന്നലെ സായ് സുദർശൻ (87), കെഎൽ രാഹുൽ (38) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു.