വ്യോമയാന കുടുംബത്തിലേക്ക് പുതിയൊരാള്‍കൂടി; വരുന്നു, റിയാദ് എയര്‍

റിയാദ്: വ്യോമയാന കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നു. സൗദിഅറേബ്യയില്‍നിന്ന് റിയാദ് എയര്‍ ആണ് ഈ മാസം അറ്റമില്ലാത്ത ആകാശത്തേക്ക് ചിറകടിച്ചു ഉയരാന്‍ തയാറെടുക്കന്നത്. റിയാദ് എയര്‍ സൗദി അറേബ്യയുടെ പുതിയ ലോകോത്തര ദേശീയ വിമാനക്കമ്പനിയായിരിക്കുമെ ന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
സൗദിയിലേക്കും തിരിച്ചുമുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിലും സൗദി വിഷന്‍ 2030 ലേക്ക് ലക്ഷ്യമിട്ടുകൊണ്ടുമാണ് റിയാദ് എയര്‍ ആഗമനം കുറിക്കുന്നത്. സൗദിഅറേബ്യയു ടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലാണ് റിയാദ്എയര്‍ ആരംഭിക്കുന്നത്. ഇത്തിഹാദ് എ യര്‍വേസ് മുന്‍ സിഇഒ ടോണി ഡഗ്ലസ് ആണ് റിയാദ് എയറിന്റെ സിഇഒ ആയി ചുമതലയേറ്റിട്ടുള്ളത്. ര ണ്ടുലക്ഷം പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
ഈ മാസം 26ന് ലണ്ടനിലേക്കുള്ള കന്നിയാത്രയോടെയാണ് തങ്ങളുടെ ആകാശം കീഴടക്കാന്‍ റി യാദ് എയര്‍ പറന്നുയരുന്നത്. റിയാദില്‍നിന്നും പ്രതിദിന സര്‍വ്വീസാണ് ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തി ലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോയിംഗ് 787-9 വിമാനമാണ് റിയാദില്‍നിന്നും ലണ്ടനിലേക്ക് പറന്നുയരുക. ആദ്യഘട്ടമെന്ന നിലയില്‍ ഒമാന്‍ എയറില്‍നിന്നും വാടകക്കെടുത്ത വിമാനമാണ് ഉപയോഗപ്പെടുത്തുന്നത്.
ഒമാന്‍ എയര്‍ വിമാനത്തിന് ജമീല എന്ന പേരുനല്‍കിയാണ് റിയാദ് എയര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. താമസിയാതെത്തന്നെ റിയാദ്-ദുബൈ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുണ്ട്. 2025 ലെ ശൈത്യകാലത്തും 2026 വേനല്‍ക്കാലത്തേക്കുമുള്ള റൂട്ടുകളുടെ വിവരങ്ങള്‍ അധികംവൈകാതെത്തന്നെ പ്രഖ്യാപിക്കും.
‘ഇത് വെറുമൊരു സര്‍വ്വീസല്ല; സൗദി വിഷന്‍ 2030ന്റെ സുപ്രധാന സൗദി അറേബ്യയെ ലോകവു മായി ബന്ധിപ്പിക്കുന്ന ധന്യമായ സാക്ഷാത്കാരമാണിതെന്ന് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. തടസ്സമില്ലാ ത്തതും വിശ്വസനീയവും ലോകോത്തരമായ അനുഭവവും ഉറപ്പാക്കുന്നതായിരിക്കും. പുതിയ വിമാനങ്ങള്‍ എത്തുമ്പോള്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങള്‍ പ്രഖ്യാപിക്കും. ഇപ്പോള്‍ പൂര്‍ണ്ണ പ്രവര്‍ ത്തനങ്ങളിലേക്ക് അവിശ്വസനീയമാംവിധം അടുത്തിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമായിരിക്കും എയര്‍ലൈനിന്റെ പ്രധാന പ്രവര്‍ത്ത ന കേന്ദ്രം. 2030 ആകുമ്പോഴേക്കും ആറുഭുഖണ്ഡങ്ങളിലായി 100 വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് ലക്ഷ്യമിടുന്നത്. എയര്‍ബസ് എ 321, എയര്‍ബസ് എ 350-1000, ബോയിംഗ് 787-9 ഡ്രീംലൈനര്‍ എന്നീ ഗണങ്ങളില്‍പെടുന്ന നൂറിലധികം എയര്‍ക്രാഫ്റ്റുകള്‍ക്ക് ഇതിനകം തന്നെ ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്.
സ്‌കൈ ഗ്രൂപ്പിലെ അംഗങ്ങളായ ഡെല്‍റ്റ എയര്‍ലൈന്‍സ്, ചൈന ഈസ്റ്റേണ്‍ എയര്‍ലൈ ന്‍സ്, സൗദി എയര്‍ലൈന്‍സ്, എയര്‍ഫ്രാന്‍സ്, കെഎല്‍എം, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, ടര്‍ക്കിഷ്, വിര്‍ജിന്‍ അറ്റ്‌ലന്റിക്, ഈജിപ്ത് എയര്‍ തുടങ്ങിയ എയര്‍ലൈനുകളുമായി ഇതിനകം തന്നെ സഹകരണ കരാര്‍ വെപ്പുവെച്ചിട്ടുണ്ട്.