ഇളമ്പഴന്നൂർ സൗദാ മൻസിലിൽ അബ്ദുൽ കരീം റംല ബീവി എന്നിവരുടെ മകനായ അസ്കർ (45) ആണ് മരണപ്പെട്ടത്. രാത്രിയോടുകൂടി ജംഗ്ഷനിൽ ആട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ കുമളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സ് ഇടിച്ചാണ് മരണം സംഭവിച്ചത്. ഉടൻതന്നെ ആംബുലൻസിൽ കടക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.