തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ശരണമുഖരിതമായി സന്നിധാനം


തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.സന്നിധാനം ശരണമുഖരിതമായി. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്ന പാളികള്‍ ദ്വാരപാലക ശില്‍പ്പത്തില്‍ ഉടൻ സ്ഥാപിക്കും.