പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സക്ക് എത്തിയ അധ്യാപിക മരണപ്പെട്ടു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ഛർദ്ദിയെ തുടർന്ന് ചികിത്സക്ക് എത്തിയ 38 വയസുള്ള അദ്ധ്യാപിക മരിച്ചു. ചികിൽസാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ. ആശുപത്രിയിൽ സംഘർഷം. 

പുനലൂർ ടോക്കച്ച് സ്കൂൾ അധ്യാപിക കോട്ടവട്ടം നിരപ്പിൽ പുത്തൻവീട്ടിൽ ശ്രീഹരിയുടെ ഭാര്യ അശ്വതി (38) യാണ് മരിച്ചത്‌.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അശ്വതിയെ ശർദ്ദിയും തലകറക്കവുമായി പുനലൂർ താലൂക്ക് ആശുപത്രിയിലെ
അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.

മണിക്കൂറുകൾക്കു ശേഷം ആരോഗ്യനില ഗുരുതരമായി. തുടർന്ന് ആശുപത്രിയിലെ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

വൈകിട്ട് ആറരയോട് കൂടി യുവതി മരിച്ചതായി ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ഐസിയുവിനു മുന്നിൽ യുവതിയുടെ ബന്ധുക്കളും മറ്റും ബഹളം വയ്ക്കുകയും പുനലൂർ പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. 

അതേസമയം ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ വിദഗ്ദ്ധ ചികിത്സ നൽകി എന്നും, രോഗം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പോലീസ് സർജ്ജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നടത്തുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ പറഞ്ഞു.