ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ കസ്റ്റംസിന്റെ ഇടപെടലിലൂടെ വിട്ടുനല്‍കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിനിടെ പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കസ്റ്റംസിന്റെ ഇടപെടലിലൂടെ വിട്ടുനല്‍കും. വാഹനം ബാങ്ക് ഗ്യാരണ്ടിയില്‍ വിട്ടുനല്‍കും, അന്വേഷണമെത്തുന്ന പരിധിയിലുള്ളതിനാല്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടും. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവാണിത്.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഡിഫന്‍ഡറിനൊപ്പം ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു. ദുല്‍ഖര്‍ കോടതിയെ സമീപിച്ച് ഡിഫന്‍ഡര്‍ ഉടമയ്ക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. കസ്റ്റംസ് ദുല്‍ഖറിനെതിരെ ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും, ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വാഹനം ഉടമയ്ക്ക് വിട്ടുനല്‍കേണ്ടതാണെന്ന് നിര്‍ദേശിച്ചിരുന്നു.


ഇവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫിസുകളിലും, ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു.