*വാർഡ് മെമ്പർ ചെയ്യേണ്ട പ്രധാന ചുമതലകൾ, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്.*

*🔰വാർഡ് മെമ്പർ ചെയ്യേണ്ട പ്രധാന ചുമതലകൾ:*

1️⃣ വാർഡിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കൽ

• കുടിവെള്ളം, വൈദ്യുതി, റോഡ്, ശുചിത്വം, കച്ചവട അനുമതികൾ, വീട് സഹായം മുതലായ കാര്യങ്ങളിൽ ഇടപെടൽ.
• ⁠ബന്ധപ്പെട്ട വകുപ്പ്/പഞ്ചായത്ത് ഓഫീസുകളോട് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കൽ.

2️⃣ വാർഡ് വികസന പദ്ധതികൾ രൂപപ്പെടുത്തൽ

• ഗ്രാമ സഭ വിളിച്ച് ജനങ്ങളിൽ നിന്ന് ആവശ്യങ്ങൾ കേൾക്കുക. ഒരു വാർഡിലെ എല്ലാ വോട്ടർമാരും ഗ്രാമ സഭയിലെ അംഗങ്ങളാണ്. 
• ⁠പഞ്ചായത്ത് വികസന പദ്ധതികളിൽ ആ ആവശ്യങ്ങൾ ഉൾപ്പെടുത്തുക.

3️⃣ ⁠സാമൂഹ്യ ക്ഷേമ പദ്ധതികൾ നിരീക്ഷിക്കൽ

പെട്ടെന്നു സഹായം ലഭിക്കേണ്ടവർ (വയോധികർ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ) ക്ഷേമപദ്ധതികളിൽ ഉൾപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കൽ.

4️⃣ വാർഡിലെ ശുചിത്വവും പൊതുജനാരോഗ്യവും ശ്രദ്ധിക്കുക

മാലിന്യ സംസ്‌കരണം, കൊതുക് നിയന്ത്രണം, ശുചീകരണ പ്രവർത്തനങ്ങൾ, പൊതുവായ ഹെൽത്ത് കാമ്പെയ്‌നുകൾ തുടങ്ങിയവയിൽ സജീവ പങ്ക്.

5️⃣ വിദ്യാഭ്യാസം, ആരോഗ്യവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കൽ

ആംഗൻവാടി, സ്കൂൾ, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവയിലെ പ്രവർത്തനം നിരീക്ഷിക്കുക.

6️⃣ ജനങ്ങൾക്കും പഞ്ചായത്തിനും ഇടയിലെ ബന്ധം

വാർഡിലെ വിഷയങ്ങൾ പഞ്ചായത്ത് യോഗത്തിൽ ഉന്നയിക്കുക, ജനങ്ങൾക്ക് വിവരങ്ങൾ കൈമാറുക.

*🔰വാർഡ് മെമ്പറിന്റെ അധികാരങ്ങൾ:*

1️⃣ ഗ്രാമ സഭാ യോഗം വിളിക്കാനുള്ള അധികാരം

വർഷത്തിൽ കുറഞ്ഞത് രണ്ട് പ്രാവശ്യം ഗ്രാമ സഭാ വിളിക്കേണ്ടത് നിയമമാണ്.

2️⃣ പഞ്ചായത്ത് യോഗങ്ങളിൽ വോട്ടവകാശം

വികസന പദ്ധതികൾ, ബജറ്റ്, നയങ്ങൾ തുടങ്ങിയവയിൽ വോട്ട് ചെയ്യാൻ അവകാശം.

3️⃣ പഞ്ചായത്ത് കമ്മിറ്റികളിൽ അംഗത്വം

ആരോഗ്യ, വിദ്യാഭ്യാസം, ക്ഷേമം, വികസനം തുടങ്ങിയ സ്ഥിര സമിതികളിൽ അംഗമാകാം.

4️⃣ പദ്ധതികളിൽ മുൻഗണന നിർണ്ണയിക്കൽ

വാർഡിൽ ഏത് റോഡ്, കുളം, കുടിവെള്ള പദ്ധതി തുടങ്ങിയവ ആദ്യം ചെയ്യണമെന്നത് നിർദ്ദേശിക്കാം.

5️⃣ പരിശോധനയും മേൽനോട്ടവും

വാർഡിൽ നടക്കുന്ന സർക്കാർ പദ്ധതികളും നിർമ്മാണങ്ങളും കൃത്യമായി നടക്കുന്നതാണോ എന്ന് പരിശോധിക്കാൻ അധികാരം.

--------
ചുരുക്കി പറഞ്ഞാൽ വാർഡ് മെമ്പർ എന്നത് വലിയ ഒരു ഉത്തരവാദിത്വമാണ്. അതാത് വാർഡിന്റെ മുഖമാണ്. അതാത് വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങൾ ഗ്രാമ സഭ കൂടി ചർച്ച ചെയ്ത് തീരുമാനിച്ച് പഞ്ചായത്ത് ശബ്ദം ഭരണസംവിധാനത്തിൽ അറിയിച്ചു അത് നടപ്പിലാക്കേണ്ട ജനപ്രതിനിധിയാണ് വാർഡ് മെമ്പർ. 

സജീവമായ വാർഡ് മെമ്പർക്ക്, തന്റെ വാർഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും.
ഈ വരുന്ന മുനിസിപ്പൽ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നമ്മൾ വോട്ട് ചെയ്യുമ്പോൾ ചിന്തിക്കുക മൂന്ന് വട്ടം ഏത് സ്ഥാനാർഥിക്കു വോട്ട് ചെയ്യണമെന്ന്. നിങ്ങളുടെ വോട്ട് നാടിന്റെ വികസനത്തിന്‌. നാടിന്റെ നന്മക്ക് വർഗീയതക്കെതിരെ. വികസന വിരോധികൾ ക്കെതിരെ. ഓരോ വോട്ടും.......