തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം കരമനയില്‍ കുടുംബ വഴക്ക്‌നെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കരമന സ്വദേശി അജിയാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് കരമന ഇടഗ്രാമം സ്വദേശി ഷിജോക്ക് കുത്തേറ്റത്. പൊലീസ് എത്തിയാണ് ഷിജോയെ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിനോട് ചേര്‍ന്നാണ് ഷിജോക്ക് കുത്തേറ്റത്.