ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും 150 രൂപ കുറഞ്ഞ് 11,645 രൂപയായി. രാവിലെ 11,795 രൂപയായിരുന്നു ഗ്രാമിന്റെ നിരക്ക്.
ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോഴാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത.്പവന് 2,400 രൂപയുടെയും ഗ്രാമിന് 300 രൂപയുടെയും കുതിപ്പ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു വില.
ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയും ഇന്ന് രാവിലെ തന്നെ രേഖപ്പെടുത്തി പവന് 94,360 രൂപ. അതേസമയം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 3-ന് 86,560 രൂപ ആയിരുന്നു.
മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ വലിയ ഒഴുക്കും ചാഞ്ചാട്ടവും രേഖപ്പെടുത്തുന്നു. ഒക്ടോബര്‍ ഒന്നിന് പവന്‍ വില 87,000 രൂപയില്‍ തുടങ്ങിയെങ്കിലും അടുത്ത ദിവസങ്ങളിലുടനീളം നിരന്തരം ഉയര്‍ച്ചയും ഇടിവും പ്രകടമായി.