കടയിൽ കയറി മോഷ്ടിച്ച കള്ളനെ വീട്ടിൽ പോയി പൊക്കി പൊന്നാട അണിയിച്ച് മീശ മാധവൻ പുരസ്‌കാരം നൽകി ആദരിച്ച് കടയുടമ!

കടയ്ക്കാവൂർ.. ഇതുപോലൊരു ആദരിക്കൽ ലോകചരിത്രത്തിൽ തന്നെ ഇതാദ്യം. തിരുവനന്തപുരം കടക്കാവൂർ ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിൽ എത്തിയ കള്ളൻ 500 രൂപയോളം വില വരുന്ന സാധനം അടിച്ച് മാറ്റി മുങ്ങി. വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും ആളെ cctv കുടുക്കി.

 കട ഉടമ ആയ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് വർക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. ഉടൻ തന്നെ പോയി ഒരു പൊന്നാടയും വാങ്ങി മോഷണ ഫോട്ടോ പതിപ്പിച്ച മീശമാധവൻ പുരസ്കാരവും നിർമിച്ചു. എന്നിട്ട് നേരെ കള്ളന്റെ വീട്ടിലേക്ക്.

ബേക്കറി ഉടമയെ വീട്ടുമുറ്റത്ത്‌ കണ്ട കള്ളൻ ഞെട്ടി. വിളിച്ചിറക്കി പൊന്നാടയും അണിയിച്ച് മീശമാധവൻ 2025 പുരസ്കാരവും സമ്മാനിച്ചു. ചിരിച്ചുകൊണ്ടാണ് കള്ളൻ പുരസ്‌കാരം വാങ്ങിയത് എന്നതാണ് ഏറെ രസകരം. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. 

കള്ളന്റെ നിസഹായാവസ്ഥ കണ്ട് ചിലർ 500 രൂപയല്ലേ ഉള്ളൂ ഇത്രയും വേണ്ടായിരുന്നു ഒരു തവണത്തേക്ക് ക്ഷമിക്കാമായിരുന്നു എന്നൊക്കെ കമന്റ് ചെയ്യുന്നുണ്ട്. അതിനു മറുപടി അനീഷ് തന്നെ പറയുന്നുണ്ട്. ലോൺ എടുത്താണ് താൻ ഈ സ്ഥാപനം തുടങ്ങിയത്. 500 രൂപയുടെ ഒരു സാധനം വിറ്റാൽ ലാഭം കിട്ടുന്നത് അഞ്ചോ പത്തോ രൂപയാണ്. 500 രൂപയുടെ ഒരു സാധനം മോഷണം പോയാൽ ആ സ്റ്റോക്ക് മുഴുവൻ വിറ്റാലും ആ നഷ്ടം നികരില്ല. 

എത്ര രൂപയുടെ സാധനമായാലും മോഷണം മോഷണം തന്നെയാണ്. അങ്ങനെ ഉള്ളവരെ ഇങ്ങനെ തന്നെ ചെയ്യണം എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. 

എന്തായാലും ഇനിയവൻ ജന്മത്ത് മോഷ്ടിക്കാൻ പോകില്ല😁😁😁