ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് മെറ്റ എഐ ഉപയോഗിക്കുമ്പോള്‍ ദീപികയുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും. വീഡിയോയില്‍ ദീപിക ”ഹായ്, ഞാന്‍ ദീപിക പദുകോണ്‍. ഞാനാണ് മെറ്റ എഐയിലെ ശബ്ദത്തിനുടമ. അതിനാല്‍ എന്റെ ശബ്ദത്തിനായി ടാപ്പ് ചെയ്യൂ” എന്നാണ് ആരംഭിക്കുന്നത്.
മെറ്റ എഐ വോയിസ് അസിസ്റ്റന്റില്‍ ശബ്ദം നല്‍കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ദീപിക. എഐ വളര്‍ച്ചയിലുള്ള ഡിജിറ്റല്‍ കാലഘട്ടത്തില്‍ ആളുകള്‍ക്ക് പരിചിതമായ ശബ്ദമാകണമെന്നതിനാലാണ് മെറ്റ ദീപികയെ തിരഞ്ഞെടുക്കിയത്. ഇതിലൂടെ റേ-ബാന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള ഡിവൈസുകളില്‍ ദീപികയുടെ ശബ്ദത്തിലൂടെ സഹായം തേടുകയും ചാറ്റ് ചെയ്യുകയും ചെയ്യാന്‍ സാധിക്കും