കഴിഞ്ഞ ദിവസം രാവിലെ താഴെവെട്ടൂർ ഭാഗത്തായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ഹക്കിമും ഒപ്പമുണ്ടായിരുന്ന കഫാർ, സലാഹുദീൻ, വഹാബ് എന്നിവരും കടലിൽ തെറിച്ചുവീണു. മറ്റു മൂന്നുപേർ നീന്തി കരയിലെത്തി. മുങ്ങിത്താഴ്ന്ന ഹക്കിമിനെ രക്ഷിക്കാനായില്ല. ഭാര്യ: സഹീറ. മക്കൾ: ഷബാന, അജ്മൽ, നൈഷാന."